2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

യുവേഫ യൂറോപ്പ ലീഗ്: കിരീടം സെവിയ്യക്ക്‌

  • ഫൈനലില്‍ ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു 
  • സെവിയ്യയുടെ കിരീട നേട്ടം തുടര്‍ച്ചയായ മൂന്നാം തവണ
  • കോക്കെയ്ക്ക് ഇരട്ട ഗോള്‍

ബേസല്‍: യുവേഫ യൂറോപ്പ ലീഗിലെ ആവേശം നിറഞ്ഞ കലാശപ്പോരില്‍ ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് സെവിയ്യ കിരീടം ചൂടി. യൂറോപ്പ ലീഗില്‍ സെവിയ്യയുടെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടം കൂടിയാണിത്. ജയത്തോടെ അവര്‍ക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാനും സാധിച്ചു. തുടര്‍ച്ചയായ അഞ്ചാം ഫൈനല്‍ പോരാട്ടത്തിലാണ് ലിവര്‍പൂള്‍ പരാജയപ്പെടുന്നത്.

കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ സെവിയ്യ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. എന്നാല്‍ ലിവര്‍പൂള്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി. ഫിലിപ്പ് കുട്ടീഞ്ഞോ, ഫിര്‍മിനോ, ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവര്‍ നടത്തിയ മുന്നേറ്റങ്ങള്‍ സെവിയ്യയെ ഞെട്ടിച്ചു. ഇതിനിടയില്‍ ഫിര്‍മിനോയുടെ മികച്ച മുന്നേറ്റം സെവിയ്യന്‍ താരത്തിന്റെ കൈയില്‍ തട്ടി. ഫിര്‍മിനോ പെനാല്‍ട്ടിക്കായി വാദിച്ചെങ്കിലും ലഭിച്ചില്ല. എന്നാല്‍ 35ാം മിനുട്ടില്‍ ലിവര്‍പൂള്‍ അക്കൗണ്ട് തുറന്നു. ഫിലിപ്പ് കുട്ടീനോയുടെ പാസില്‍ നിന്ന് സ്റ്ററിഡ്ജാണ് അക്കൗണ്ട് തുറന്നത്.

രണ്ടാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായിറങ്ങിയ ലിവര്‍പൂളിന് അടിതെറ്റി. കളി ആരംഭിച്ച് ആദ്യ മിനുട്ടില്‍ തന്നെ ഗമെയ്‌റോ സെവിയ്യയുടെ സമനില ഗോള്‍ നേടി. മരിയാനോ ഒരുക്കികൊടുത്ത അവസരം മുതലെടുത്താണ് ഗമെയ്‌റോ ഗോള്‍ നേടിയത്. പിന്നീടങ്ങോട്ട് സെവിയ്യ നിരന്തരം മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. ഗമെ്‌യറോയുടെ തന്നെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്ക് കോലോ ടുറെയുടെ പ്രതിരോധ മികവിനെ മറികടക്കാന്‍ സാധിച്ചില്ല. തൊട്ടുപിന്നീലെ സ്റ്റീവന്‍ എന്‍സോന്‍സിയുടെ ഹെഡ്ഡറിനും ലിവര്‍പൂളിന്റെ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല. എന്നാല്‍ 64ാം മിനുട്ടില്‍ സെവിയ്യ വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ കോക്കെയായിരുന്നു സ്‌കോറര്‍. എവര്‍ ബനേഗയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. ആറു മ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.