2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

യുവേഫ നാഷന്‍സ് ലീഗ്; ഇറ്റലിയെ തളച്ച് പോളണ്ട്

 

റോം: യുവേഫ നാഷന്‍സ് ലീഗില്‍ റഷ്യയും സെര്‍ബിയയും ജയിച്ചപ്പോള്‍ കരുത്തരായ ഇറ്റലിക്ക് സമനിലപ്പൂട്ട്. ലീഗ് എയിലെ മത്സരത്തില്‍ പോളണ്ടാണ് ഇറ്റലിയെ സമനിലയില്‍ പിടിച്ചത്.
48ാം മിനുട്ടില്‍ സെയ്‌ലിന്‍സ്‌കിയിലൂടെ മുന്നിലെത്തിയ പോളണ്ടിനെ 78ാം മിനുട്ടില്‍ ജോര്‍ജീഞ്ഞോ നേടിയ പെനാല്‍റ്റി ഗോളില്‍ സമനിലയില്‍ പിടിച്ചാണ് ഇറ്റലി രക്ഷപ്പെട്ടത്. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിനു യോഗ്യത നേടാനാവാതെ പുറത്തായ ഇറ്റലി പോളണ്ടിനെതിരേ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ടീമിന്റെ പുതിയ കോച്ചായ റോബര്‍ട്ടോ മാന്‍സീനിക്കു കീഴില്‍ അസൂറിപ്പടയുടെ ആദ്യ പരീക്ഷ കൂടിയായിരുന്നു ഇത്. മികച്ച താരങ്ങളുണ്ടായിട്ടും ഫിനിഷിങ്ങിലെ അഭാവമാണ് ഇറ്റലിക്ക് തിരിച്ചടിയാകുന്നത്.
ലീഗ് ബിയിലെ മത്സരത്തില്‍ തുര്‍ക്കിയെ റഷ്യ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. റഷ്യക്ക് വേണ്ടി 13ാം മിനുട്ടില്‍ ഡെനിസ് ചെറിഷേവും 49ാം മിനുട്ടില്‍ ആര്‍ടെം സ്യൂബയും ഗോള്‍ നേടി. 41ാം മിനുട്ടില്‍ അസീസാണ് തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ നേടിയത്.
ലീഗ് സിയില്‍ സെര്‍ബിയ 1-0ന് ലിത്വാനിയയെയും അല്‍ബേനിയ ഇതേ സ്‌കോറിന് ഇസ്രായേലിനെയും പരാജയപ്പെടുത്തി. റുമാനിയ – മോണ്ടൈനെഗ്രോ മത്സരം ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു. ലീഗ് ഡിയില്‍ ഫറോ ഐലന്റ് 3-1ന് മാള്‍ട്ടയെ കെട്ടുകെട്ടിച്ചപ്പോള്‍ കൊസോവോയും – അസെര്‍ബൈജാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.