2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

യുവേഫ നാഷന്‍സ് കപ്പിന് ഇന്ന് തുടക്കമാകും

പാരിസ്: യുവേഫയിലെ രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് നടപ്പാക്കുന്ന യുവേഫാ നാഷന്‍സ് ലീഗ് കപ്പിന് ഇന്ന് തുടക്കമാകും. ഒരു വര്‍ഷത്തോളം ടൂര്‍ണമെന്റ് നീണ്ട് നില്‍ക്കും. ഇന്ന് രാത്രി 12.15നാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 

യൂറോപ്പിലെ സൗഹൃദ മത്സരങ്ങള്‍ക്ക് പകരമായിട്ടാണ് യുവേഫ പുതിയ ടൂര്‍ണമെന്റ് കൊണ്ട് വന്നിട്ടുള്ളത്. സൗഹൃദമത്സരങ്ങള്‍ക്ക് വേണ്ടത്ര ജനശ്രദ്ധ കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് പുതിയ തന്ത്രവുമായി യുവേഫ രംഗത്തെത്തിയിട്ടുള്ളത്. എ,ബി,സി,ഡി എന്നീ നാലു ലീഗുകളിലായി 55 രാജ്യങ്ങളാണ് നാഷന്‍സ് ലീഗില്‍ അങ്കത്തിനിറങ്ങുന്നത്. ഇതില്‍ എയില്‍ നടക്കുന്ന ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും മുന്‍ ജേതാക്കളായ ജര്‍മനിയും തമ്മിലുള്ള പോരാട്ടമാണ് ആദ്യദിനത്തിലെ പ്രധാന മത്സരം. ബിയില്‍ ചെക് റിപബ്ലിക്ക് ഉക്രെയ്‌നിനെയും വെയ്ല്‍സ് അയര്‍ലാന്‍ഡിനെയും ലീഗ് സിയില്‍ നോര്‍വെ സൈപ്രസിനെയും ബള്‍ഗേറിയ സ്ലൊവേനിയയെയും ലീഗ് ഡിയില്‍ ജോര്‍ജിയ കസാക്കിസ്താനെയും അര്‍മേനിയ ലിച്ചെന്‍സ്‌റ്റെയ്‌നിനെയും ലാത്വിയ അന്‍ഡോറയെയും ജിബ്രാള്‍ട്ടര്‍ മാസിഡോണിയയെയും നേരിടും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.