2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യുവാവിന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി

 

ആറ്റിങ്ങല്‍: യുവാവിന്റെ മൃതദേഹം വയനാട് മാനന്തവാടി കബനീ നദിയില്‍ കണ്ടെത്തി. അവനവഞ്ചേരി തച്ചൂര്‍ക്കുന്ന് എസ്.എല്‍.മന്ദിരത്തില്‍ പരേതരായ സുരേന്ദ്രന്‍ (എസ്.എല്‍.എം ബസ്സ് ഉടമ)-ലീല ദമ്പതികളുടെ മകന്‍ സുലില്‍ (33) ആണ് മരിച്ചത്.
മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി 9.30 മണിയോടെ ബന്ധുക്കള്‍ അവിടേയ്ക്ക് തിരിച്ചു.മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് വിദഗ്ധ രുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. അച്ഛനും അമ്മയും മരിച്ചശേഷം വകയില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെ കുടുംബ വീട്ടിലാണ് ജ്യേഷ്ഠന്‍ പ്രദീപും സുലിലും കഴിഞ്ഞിരുന്നത്. സുലില്‍ കുടുംബ വിട്ടിനു സമീപം സ്വന്തമായി വീടും പണിതു. അടുത്ത കാലത്താണ് പാലുകാച്ചിയത്. രണ്ടു വര്‍ഷം മുന്‍പ് മാനന്തവാടിയില്‍ പോയ സുലില്‍ അവിടെയൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇടയ്ക്കിടെ ജ്യേഷ്ഠനെ വിളിച്ച് കാര്യങ്ങള്‍ തിരക്കുമായിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തുന്നതിന് നാലു ദിവസം മുന്‍പ് സുലിലിനെ കാണാതായതായി അറിയുന്നു. പിന്നീട് മൊബൈലില്‍ വിളിച്ചിട്ട് പ്രതികരണം ഇല്ലായിരുന്നു. അവിവാഹിതനാണ്. പൊലിസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.