2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യുവാവിന്റെ ജഡം ചാക്കില്‍ കെട്ടിയിട്ട സംഭവം; ഒരാള്‍ പിടിയിലെന്ന് സൂചന

നെയ്യാറ്റിന്‍കര: കൊറ്റാമം ആറയൂരിലെ സ്വകാര്യ പുരയിടത്തില്‍ യുവാവിന്റെ ജഡം ചാക്കില്‍ കെട്ടിയിട്ട സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി സൂചന.
കൊലപാതകം നടന്ന വിവരം പൊലിസിന്റെ കസ്റ്റഡിയിലാകുംവരെ പുറത്തു പറയുവാന്‍ കൂട്ടാക്കാതിരുന്ന ആളെയാണ് പിടികൂടിയതായി സൂചനകളുള്ളത്. സംഭവത്തില്‍ ഇയാള്‍ക്കും പങ്കുണ്ടാവാം എന്നാണ് പൊലിസിന്റെ നിഗമനം.
ഈസ്റ്റര്‍ ദിനത്തിലാണ് സംഭവം നടന്നതായി കരുതുന്നത്. പൊലിസ് തിരയുന്ന ഷാജി എന്ന യുവാവിന്റെ ആറയൂരിലെ പൂട്ടിയിട്ടിരിക്കുകയായിരുന്ന ആളൊഴിഞ്ഞ വീട്ടിലിരുന്ന് മദ്യപിച്ച ശേഷം മദ്യലഹരിയില്‍ ഉണ്ടായ വാക്കേറ്റമായിരിക്കാം കൊലപാതകത്തില്‍ കാലാശിച്ചത്.
സംഭവ ദിവസം മരിച്ച ബിനുവും ഷാജിയും പൂട്ടിയിട്ടിരുന്ന വീട്ടിലേക്ക് പോകുന്നത് പലരും കണ്ടിരുന്നു.
എന്നാല്‍ ബന്ധുക്കള്‍ ബിനുവിനെ കാണാനില്ലെന്ന് പാറശാല പൊലിസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ ദിവസം ഷാജിയുടെ വീട്ടില്‍ മദ്യപാനവും ബഹളവും ഉണ്ടായതായി നാട്ടുകാര്‍ നല്‍കിയ സൂചനയെ തുടര്‍ന്നാണ് പൂട്ടി കിടന്ന വീട് പൊലിസിന്റെ നേതൃത്വത്തില്‍ പരിശോധിക്കുവാന്‍ ഇടയായത്. വീട്ടിനുള്ളില്‍ പൊട്ടിയ മദ്യകുപ്പികളും സംഘര്‍ഷം നടന്നതായുള്ള സാഹചര്യങ്ങളും ഇവിടെ നിന്നും ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷാജിയുടെ വീട്ടിനു സമീപത്തുള്ള പുരയിടത്തിലെ പറമ്പില്‍ നിന്നും വന്‍ ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ ചാക്കുകെട്ട് ശ്രദ്ധയില്‍പ്പെടുന്നത്. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ബിനുവിന്റെ ജേഷ്ഠനാണ് തിരിച്ചറിഞ്ഞത്.
പാറശാല പൊലിസും, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് കൈമാറി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.