2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികള്‍ പിടിയില്‍

കൊച്ചി: ഇന്‍ഫോപാര്‍ക്ക് പരസിരത്തുവച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിടിയില്‍. കാക്കനാട് അത്താണി വലിയപറമ്പ് മുനീര്‍കോയ (23), മുണ്ടംപാലം ബി.എം.സി ക്ക് സമീപം വെളുത്തേടത്ത് പറമ്പ് വീട്ടില്‍ വി.കെ. മുനീര്‍ (35), നിലംപതിഞ്ഞിമുഗള്‍ പരപ്പയില്‍ വീട്ടില്‍ പി.ആര്‍. രതീഷ് (31) എന്നിവരാണ് പിടിയിലായത്.
ഇന്‍ഫോപാര്‍ക്ക് ബ്രഹ്മപുരം റോഡില്‍ കിന്‍ഫ്ര ഈസ്റ്റ് ഗേറ്റിന് സമീപമാണ് സംഭവം. കാറിനുളളില്‍ സംസാരിച്ചിരുന്ന പുത്തന്‍കുരിശ് സ്വദേശിയായ യുവാവിനേയും സൂഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും യുവാവിനെ ബലമായി ഓട്ടോറിക്ഷയില്‍ പിടിച്ചുകയറ്റി ഇടച്ചിറ എസ്.ബി.ഐ എ.ടി.എമ്മിലെത്തിച്ച് 10,000 രൂപ പിന്‍വലിപ്പിച്ച് തട്ടിയെടുക്കുകയുമായിരുന്നു.
യുവാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാക്കനാട് ഭാരത് മാതാ കോളേജിന് സമീപത്തു നിന്നും പ്രതികളെ ഓട്ടോറിക്ഷ ഉള്‍പ്പെടെ കണ്ടെത്തുകയായിരുന്നു. അപഹരിക്കപ്പെട്ട 10,000 രൂപ പ്രതികളുടെ കൈയില്‍ നിന്നും കണ്ടെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.