2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

യുവന്റസിനും റയല്‍ മാഡ്രിഡിനും ജയം; അത്‌ലറ്റികോ മാഡ്രിഡിന് തോല്‍വി

പാര്‍മ: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് കുതിപ്പ് തുടരുന്നു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പാര്‍മയെയാണ് യുവന്റസ് കീഴ്‌പ്പെടുത്തിയത്. കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ മാന്‍സൂക്കിച്ചിലൂടെ മുന്നിലെത്തിയ യുവന്റസിനെ 33ാം മിനുട്ടില്‍ ഗിര്‍വീഞ്ഞോ നേടിയ ഗോളില്‍ പാര്‍മ സമനിലയില്‍ പിടിച്ചു. പിന്നീട് 58ാം മിനുട്ടില്‍ മറ്റിയൂഡിയാണ് യുവന്റസിന്റെ വിജയ ഗോള്‍ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവ് യുവന്റസ് മുന്നേറ്റത്തിന് കൂടുതല്‍ ശക്തി നല്‍കിയെങ്കിലും താരത്തിന് ഇതുവരെ സീരി എയില്‍ ഗോളുകളൊന്നും നേടാനായിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളില്‍ ജയിച്ച യുവന്റസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ബെന്‍സേമ ഡബിളില്‍
റയലിന് വിജയം
മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ കുതിപ്പ് തുടരുന്നു. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ലെഗാനസിനെയാണ് റയല്‍ തകര്‍ത്തത്. രണ്ട് ഗോളുകള്‍ നേടിയ ബെന്‍സേമയാണ് കളിയിലെ താരം. 17ാം മിനുട്ടില്‍ ബെയ്‌ലിന്റെ ഗോളില്‍ മുന്നിലെത്തിയ റയലിനെ 24ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ലെഗാനസ് സമനിലയില്‍ പിടിച്ചു. കാരില്ലോയാണ് ലെഗാനസിന് വേണ്ടി ഗോള്‍ നേടിയത്. 48,61 മിനുട്ടുകളില്‍ ബെന്‍സേമയും 66ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ റാമോസും റയലിന് വേണ്ടി ഗോള്‍ നേടി.
അത്‌ലറ്റികോ മാഡ്രിഡിന് തോല്‍വി
മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. സെല്‍റ്റ വിഗോയാണ് അത്‌ലറ്റികോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. 46ാം മിനുട്ടില്‍ ഗോമസും 56ാം മിനുട്ടില്‍ അസ്പാസുമാണ് സെല്‍റ്റ വിഗോക്ക് വേണ്ടി ഗോള്‍ നേടിയത്.
കാര്‍ഡിഫ് സിറ്റിയെ മറികടന്ന് ആഴ്‌സനല്‍
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ കാര്‍ഡിഫ് സിറ്റിയുടെ ശക്തമായ തിരിച്ചുവരവിനെ ആഴ്‌സനല്‍ മറികടന്നു. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ നേടിയാണ് ആഴ്‌സനല്‍ വിജയിച്ചത്. 11ാം മിനുട്ടില്‍ മുസ്താഫിയിലൂടെ മുന്നിലെത്തിയ ആഴ്‌സനലിനെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ വിക്ടര്‍ കാമറസ നേടിയ ഗോളില്‍ കാര്‍ഡിഫ് സിറ്റി സമനിലയില്‍ പിടിച്ചു. 62ാം മിനുട്ടില്‍ ഒബമയേങിലൂടെ ആഴ്‌സനല്‍ വീണ്ടും മുന്നിലെത്തിയെങ്കിലും 70ാം മിനുട്ടില്‍ വാര്‍ഡ് നേടിയ ഗോളില്‍ കാര്‍ഡിഫ് സിറ്റി സമനില നേടി. 81ാം മിനുട്ടില്‍ ലാകസെറ്റെയാണ് ആഴ്‌സനലിന്റെ വിജയ ഗോള്‍ നേടിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.