2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

യുവതിയെ പൊലിസ് തല്ലിച്ചതച്ച് രണ്ടു ദിവസം സ്‌റ്റേഷനിലിട്ടു

 

തിരുവനന്തപുരം: വീട്ടില്‍ക്കയറി ആക്രമിച്ച ഗുണ്ടാസംഘത്തിനെതിരേ പരാതിപ്പെട്ട യുവതിയെ പൊലിസുകാര്‍ തല്ലിച്ചതച്ച് രണ്ടുദിവസം സ്റ്റേഷനിലിരുത്തി. കുളത്തൂര്‍ പുതുവല്‍ മണക്കാട് വീട്ടില്‍ പരേതനായ വിശ്വനാഥന്റെ മകളും രണ്ടു കുട്ടികളുടെ മാതാവുമായ പ്രീതയാണ് (32) തുമ്പ എസ്.ഐക്കെതിരേ പരാതി നല്‍കിയത്. പരുക്കേറ്റ യുവതി ചികിത്സയിലാണ്.
കഴിഞ്ഞ 31ന് വീട്ടുടമയെ അന്വേഷിച്ചെത്തിയ മൂന്നംഗസംഘം യുവതിയെ മര്‍ദിക്കുകയായിരുന്നു. പിന്നീട് യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കി. പ്രതികളില്‍ ഒരാളെ യുവതി തിരിച്ചറിഞ്ഞെങ്കിലും പൊലിസ് യുവതിയോട് തട്ടിക്കയറി പ്രതികളെ വിട്ടയച്ചു. രാത്രി 11.30വരെ ചോദ്യം ചെയ്യുകയും വീട്ടുടമക്കെതിരേ യുവതിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മകളെ കാണാനില്ലെന്ന് പറഞ്ഞ് അമ്മയെത്തിയപ്പോഴാണ് സ്റ്റേഷന്റെ മൂലയില്‍ കുറ്റവാളിയെപ്പോലെ നില്‍ക്കുന്ന പ്രീതയെ കണ്ടത്. അന്നുരാത്രിയായിട്ടും യുവതിയെ വിട്ടയച്ചിരുന്നില്ല. രാത്രി 12ഓടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവതിയെ വനിതാ പൊലിസിനെ വരുത്തി പൊലിസ് ജീപ്പില്‍ ബന്ധുവീട്ടിലെത്തിച്ച് പൊലിസുകാര്‍ മുങ്ങുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.