2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

കൊട്ടാരക്കര: യുവതി സ്ത്രീധന പീഡനത്തെ തുടര്‍ന്നു ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിലായി.
വേങ്ങ ചരുവിള വീട്ടില്‍ പത്മാവതിയമ്മ(60),മകന്‍ ജയകൃഷ്ണന്‍(37) എന്നിവരെയാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 2015 സെപറ്റംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. മൈനാഗപ്പളളി വേങ്ങ മൂത്തോട്ടില്‍ ക്ഷേത്രത്തിനു സമീപം ആതിര ഭവനില്‍ ചന്ദ്രന്‍പിളളയുടേയും ശോഭനകുമാരിയുടേയും മകളായ ആതിര പീഡനത്തെ തുടര്‍ന്ന് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നു. ആതിരയുടെയും ജയകൃഷ്ണന്റെതും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ വിവാഹത്തിനുശേഷം ആതിര നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു. അനുജത്തിയുടെ വിവാഹത്തിനുശേഷം അനുജത്തിക്കു കൊടുത്തതുപോലെ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ടായി പീഡനം. അമ്മയുടെയും മകന്റെയും ഉപദ്രവം സഹിക്കവയ്യാതെയാണ് ആതിര ആത്മഹത്യചെയ്യ്തതെന്നാണ് പൊലീസ് കേസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News