2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യുവതരംഗം ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടമായി

പാലോട്: ഒരുഗ്രാമത്തിന് കാല്‍നൂറ്റാണ്ട് കാലമായി വായനയുടെ വെളിച്ചം പകരുന്ന താന്നിമൂട് യുവതരംഗം ഗ്രന്ഥശാലക്ക് ഒടുവില്‍ സ്വന്തമായി കെട്ടിടമായി.
ജില്ലാപഞ്ചായത്ത് അംഗമായിരുന്ന സോഫീതോമസിന്റെ ഫണ്ടില്‍നിന്നും അനുവദിച്ച പത്ത് ലക്ഷം ചെലവിട്ടാണ്  കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. കഴിഞ്ഞദിവസം  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു വായനയുടെ പുതിയ താവളം നാടിനു സമര്‍പ്പിച്ചു.
ഗ്രന്ഥശാലസമാഹരിച്ച ആയിരം പുതിയപുസ്തകങ്ങള്‍ സോഫീ തോമസ് വിതരണോദ്ഘാടനം നടത്തി. മലയോരവികസന സാധ്യതതകള്‍ എന്നവിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഹമ്മദ് ഷാഫി, പി.എസ്.ദിവാകരന്‍നായര്‍, ഡി.രഘുനാഥന്‍നായര്‍, നിസാര്‍ മുഹമ്മദ് സുല്‍ഫി, ഡി.പുഷ്‌ക്കരാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രന്ഥശാലപ്രസിഡന്റ് കൊച്ചുവിളഅന്‍സാരി അധ്യക്ഷനായ പൊതുസമ്മേളനത്തില്‍ പി.ചിത്രകുമാരി, കാഞ്ഞിരംപാറമോഹനന്‍, താന്നിമൂട് ഷംസുദ്ദീന്‍, എം.എം.ഫൈസല്‍, നസീമ ഇല്ല്യാസ് പ്ലാമൂട് അജി, പള്ളിവിളസലീം എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.