2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യുവജന കമ്മിഷനില്‍ സന്നദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുക്കാന്‍ അഭിമുഖം

മദ്യം, മയക്കുമരുന്ന് ദുരുപയോഗങ്ങള്‍ക്കെതിരേയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന യുവജന കമ്മിഷന്‍ സംസ്ഥാനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ (യൂത്ത് ഡിഫന്‍സ് ഫോഴ്‌സ്) തിരഞ്ഞെടുക്കാന്‍ അഭിമുഖം നടത്തുന്നു. നടപ്പു സാമ്പത്തികവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളജ് തലത്തിലും പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക മേഖലകളിലും പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്.

കോളജ്തല ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഗ്രിയും പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലസ്ടുവുമാണ് യോഗ്യത. കഴിഞ്ഞ വര്‍ഷങ്ങളില്‍ വളണ്ടിയറായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കു മുന്‍ഗണന. ജില്ലാതലത്തില്‍ യഥാക്രമം മൂന്നും രണ്ടും വീതം വളണ്ടിയര്‍മാരുടെ ഒഴിവിലേക്കാണ് നിയമനം. 18നും 40നുമിടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് 28നു രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം.

തെരഞ്ഞെടുക്കപ്പെടുന്ന ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് 5,000 രൂപയും ഓരോ പരിപാടി സംഘടിപ്പിക്കുന്നതിനു കോളജ്തലത്തിന് 1,500 രൂപയും പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2,500 രൂപയും നല്‍കും. നിയമന കാലാവധി 2017 മാര്‍ച്ച് 31വരെയായിരിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.