2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യുനൈറ്റഡും ആഴ്‌സനലും എഫ്.എ കപ്പ് സെമിയില്‍

 

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും എഫ്.എ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. രണ്ട@ാം പകുതിയുടെ തുടക്കത്തില്‍ ഇഗാളോയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നില്‍ എത്തി.
എന്നാല്‍ കാന്റ്വലിന്റെ ലോങ് റെയ്ഞ്ചറില്‍ നോര്‍വിച് സിറ്റി സമനില സ്വന്തമാക്കി. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോകുന്നതിന് തൊട്ടു മുമ്പായി നോര്‍വിച് സിറ്റി താരം ക്ലോസെ ചുവപ്പ് ക@ണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ വിജയ ഗോളിനായി ശ്രമിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 118ാം മിനുട്ടില്‍ ഹാരി മഗ്വയറിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
ഇതോടെ യുനൈറ്റഡ് സെമി ഉറപ്പിക്കുകയും ചെയ്തു. 2 – 1 എന്ന സ്‌കോറിന് ഷെഫീല്‍ഡ് യുനൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ആഴ്‌സനല്‍ സെമി ഉറപ്പിച്ചത്. നിക്കോളാസ് പെപെ, ഡാനി കബല്ലോസ് എന്നിവരാണ് ആഴ്‌സനലിന് വേണ്ടി ഗോള്‍ നേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.