2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

യുദ്ധം വേര്‍പ്പെടുത്തിയ സഹോദരങ്ങള്‍ക്കു പുണ്യഭൂമിയില്‍ പുനഃസമാഗമം

 

മക്ക: സിറിയയില്‍ യുദ്ധം വേര്‍പ്പെടുത്തിയ സഹോദരങ്ങള്‍ക്കു പുണ്യഭൂമിയില്‍ പുനഃസമാഗമം. ആഭ്യന്തര യുദ്ധത്തിനിടെ ഇരു ഭാഗത്തേയ്ക്കായി വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളാണ് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഹജ്ജിനിടെ പുണ്യഭൂമിയില്‍ കണ്ടണ്ടുമുട്ടിയത്.
ഇരുവരുടെയും ഭാര്യമാരും ഹജ്ജിനായി കൂടെയുണ്ടണ്ടായിരുന്നു. യുദ്ധത്തിനിടെ ഒരാള്‍ സിറിയയില്‍ തന്നെയായപ്പോള്‍ മറ്റൊരാള്‍ ജോര്‍ദാനിലേക്കാണ് നാടുവിട്ടത്. സിറിയയില്‍നിന്നു പിരിഞ്ഞ ശേഷം ഇതുവരെ പരസ്പരം കണ്ടണ്ടിരുന്നില്ല. ഹജ്ജിനെത്തിയ ഇരുവരും മക്കയില്‍വച്ചാണ് കണ്ടണ്ടുമുട്ടിയത്.
കണ്ടമാത്രയില്‍ ഇരുവരും പരസ്പരം കെട്ടിപിടിച്ചു പരിസരംമറന്ന് ആശ്ലേഷിക്കുകയും കരയുകയും ചെയ്തു. സന്തോഷത്തോടെയുള്ള ആശ്ലേഷണത്തിനിടെ ഇരുവരും നിലത്തുവീഴുകയും ചെയ്തു. ഇതേസമയം ഇരുവരുടെ ഭാര്യമാരും ദീര്‍ഘനാളത്തെ കൂടിച്ചേരലില്‍ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു. സിറിയന്‍ സഹോദരങ്ങളുടെ ഈ പുനഃസമാഗമം അറബ് മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.