2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ വിമാനം വൈകിയത് 24 മണിക്കൂര്‍

ജിദ്ദ: എയര്‍ ഇന്ത്യ ജിദ്ദ-കൊച്ചി വിമാനം മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച വൈകുന്നേരം 9.15 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ ജിദ്ദ കൊച്ചി വിമാനമാണ് 24 മണിക്കൂര്‍ വൈകി തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ജിദ്ദയില്‍നിന്ന് 382യാത്രക്കാരേയും വഹിച്ച് കൊച്ചിയിലേക്ക് പുറപ്പെട്ടത്.

അതേസമയം ഹൈദറാബാദില്‍ നിന്നും ജിദ്ദയിലെത്തേണ്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക കാരണങ്ങളാല്‍ വന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം.
വിമാനം മുടങ്ങിയത് അറിയാതെ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ കുട്ടികളും സ്ത്രീകളടക്കമുള്ള 326 യാത്രക്കാരെ ജിദ്ദയിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.