2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യമന്‍ സഊദി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; ഹൂത്തി നേതാവടക്കം 40 പേര്‍ കൊല്ലപ്പെട്ടു.

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: യമനിലെ ഹൂത്തി ശീഈ മലീഷികളും സഊദി അതിര്‍ത്തി സൈന്യവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. യമനിലെ സമാധാന പുനസ്ഥാപനത്തിനായുള്ള ഐക്യ കരാര്‍ പൊളിഞ്ഞതിനെ തുടര്‍ന്ന്  ഇറാന്‍ അനുകൂല വിഘടിത ഹൂത്തി ശീഈ മലീഷികള്‍ക്കെതിരെ കഴിഞ്ഞ ദിവസം സഖ്യസേന വീണ്ടും ആക്രമണം തുടങ്ങിയതോടെയാണ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായത്.

സഊദി യമനില്‍ നിന്നും അതിര്‍ത്തി പട്ടണങ്ങളിലേക്ക് ഹൂത്തികള്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതിനെതിരെ ശക്തമായ തിരിച്ചടിയാണ് സഊദി അതിര്‍ത്തി രക്ഷാ സൈന്യം നല്‍കുന്നത്.

യമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്ക് പടിഞ്ഞാറ് മേഖലകളില്‍ സഊദി അതിര്‍ത്തിസേന നടത്തിയ ആക്രമണത്തില്‍ ഹൂത്തി നേതാവടക്കം 40 ഹൂത്തി സൈനികര്‍ കൊല്ലപ്പെട്ടതായി സഖ്യസേന വ്യക്തമാക്കി. സാലിഹ് അല്‍ ഹൂത്തി മുവാദ് കിബ്‌സി എന്ന ഹൂത്തി കമാണ്ടറാണ് കൊല്ലപ്പെട്ടത്. സഊദി യമന്‍ അതിര്‍ത്തിയായ നജ്‌റാന്‍ പട്ടണത്തോട് ചേര്‍ന്നുള്ള യമന്‍ പ്രദേശത്തെ കമാണ്ടറാണ് കൊല്ലപ്പെട്ട കിബ്‌സി.

കഴിഞ്ഞ ദിവസങ്ങള്‍ നിരവധി മിസൈലുകളാണ് സഊദി അതിര്‍ത്തി പട്ടണത്തിലേക്ക് ഹൂത്തികള്‍ തൊടുത്തു വിട്ടത്. ഇതില്‍ വൃദ്ധയും കുട്ടികളുമടക്കം അഞ്ചോളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം ഹൂത്തികള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയത്. യമന്‍ തലസ്ഥാനമായ സന്‍ആയിലും ഹൂത്തികള്‍ തമ്പടിച്ച പരിസര പ്രദേശങ്ങളിലും സഊദി യമന്‍ അതിര്‍ത്തികളിലും സഖ്യസേന വ്യോമാക്രമണം ശക്തമാക്കായിരിക്കുകയാണ്.

കുവൈത്തില്‍ നടന്ന സമാധാന ചര്‍ച്ച അലസി പിരിഞ്ഞതിനെ തുടര്‍ന്നാണ് ഹൂത്തി വിമതര്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വ്യോമാക്രമണം വീണ്ടും ശക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.