2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

യമനില്‍ 29 കുട്ടികള്‍ കൊല്ലപ്പെട്ടു

സന്‍ആ: സഊദി സഖ്യസേന യമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 29 വിദ്യാര്‍ഥികളടക്കം 43 മരണം. 30 കുട്ടികളടക്കം 61 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിമതനിയന്ത്രണത്തിലുള്ള വടക്കന്‍ യമനില്‍ സ്‌കൂള്‍ ബസിനുനേരെയാണു സഖ്യസേനയുടെ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിനിരയായ കുട്ടികളെല്ലാം 15നു താഴെ പ്രായമുള്ളവരാണെന്ന് യമന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വടക്കന്‍ യമനിലെ സആദ പ്രവശ്യയില്‍ ദയ്ഹാനിലാണു സംഭവം. നഗരത്തിലൂടെ സഞ്ചരിച്ച ബസിനുമേല്‍ സഖ്യസേനയുടെ ബോംബ് പതിക്കുകയായിരുന്നു. ആക്രമണത്തില്‍ 77 പേര്‍ക്ക് പരുക്കേറ്റതായി വിമതസംഘമായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലായ അല്‍ മസീറാ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ് സഊദി സഖ്യസേന നടത്തിയിരിക്കുന്നതെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം പ്രതികരിച്ചു. ആശുപത്രികള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവയ്ക്കുമേലുള്ള സഖ്യസേനയുടെ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നു വിവിധ മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കി. എന്നാല്‍, തങ്ങള്‍ സാധാരണക്കാരെ ബോധപൂര്‍വം ആക്രമിക്കുകയായിരുന്നില്ലെന്ന് സഖ്യസേനാ വക്താവ് പ്രതികരിച്ചു. വിമതരെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം നീതിയുക്തമാണെന്നും വക്താവ് പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.