2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

യമനില്‍ ഹൂതികള്‍ തട്ടികൊണ്ടു പോയ റെഡ് ക്രെസന്റ് പ്രവര്‍ത്തക മോചിതയായി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: യമനില്‍ തീവ്രവാദികള്‍ പത്തു മാസം മുന്‍പ് തട്ടികൊണ്ട് പോയ ഫ്രാന്‍കോ തുണീസ്യന്‍ റെഡ് ക്രസന്റ് പ്രവര്‍ത്തക മോചിതയായി. അന്താരാഷ്ട്ര റെഡ്ക്രസന്റ് അംഗമായ തുണീഷ്യന്‍ റെഡ്ക്രസന്റ് പ്രവര്‍ത്തകയായ നൗറേന്‍ ഹൗവാസ് എന്ന യുവതിയാണ് മോചിതയായത്.

തിങ്കളാഴ്ച മോചിതയായ ഇവര്‍ ഒമാനിലേക്ക് എത്തിചേര്‍ന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇവരുടെ മോചനം നടന്നതായി അന്താരാഷ്ട്ര റെഡ് ക്രസന്റ് കമ്മിറ്റി ട്വീറ്റ് ചെയ്തിട്ടുണ്ട്.

2015 ഡിസംബറിലാണ് യമനിലെ സന്‍ആയില്‍ നിന്നും വിഘടിത വിഭാഗമായ ഹൂത്തികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.

ഫ്രാന്‍സ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് പ്രതിനിധികള്‍ യമനിലെ ഹൂതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സുരക്ഷിതമായ മോചനം സാധ്യമായതെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.