2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

യമനില്‍ വ്യോമാക്രമണം ശക്തമാക്കി; ഡസന്‍ കണക്കിനു ഹൂത്തികള്‍ കൊല്ലപ്പെട്ടു

റിയാദ്: യമനില്‍ വിഘടന വാദികളായ ഇറാന്‍ അനുകൂല ഹൂത്തികള്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമക്രമണം ശക്തമാക്കി. യമന്‍ തലസ്ഥാനമായ സന്‍ആ കേന്ദ്രീകരിച്ച് ഹൂത്തികള്‍ സര്‍ക്കാര്‍ രൂപീകരിച്ചെന്ന വാര്‍ത്ത രണ്ട് ദിവസം മുന്‍പ് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്.
രണ്ട് ദിവസമായി സഖ്യസേന നടത്തിയ ആക്രമണത്തില്‍ കനത്ത നാശമാണ് വരുത്തിയത്. ഹൂത്തികളുടെ കീഴിലുള്ള തീരനഗരമായ ഹുദൈദ തുറമുഖത്തെ റഡാറുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. നാവിക ആസ്ഥാനം തകര്‍ക്കാനും റഡാറുകള്‍ നശിപ്പിക്കാനുമായി നിരവധി ബോംബുകള്‍  വര്‍ഷിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  സന്‍ആയിലെ ഹൂത്തി കേന്ദ്രങ്ങളിലും ആക്രമണം നടത്തി.  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹൂത്തി നേതൃനിരയിലെ ഉന്നതരായ പലയാളുകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സഖ്യസേന വ്യക്തമാക്കി.
അതേ സമയം, യമന്‍ സഊദി അതിര്‍ത്തിയില്‍ സഖ്യസേന അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ഹൂത്തികളും റിപ്പബ്ലിക്കന്‍ ഗാര്‍ഡ് ഓഫീസര്‍മാരും കൊല്ലപ്പെട്ടു. സഊദിയിലേക്ക് റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് ഹൂത്തികളുടെ രൂക്ഷമായ ആക്രമണത്തെ തുടര്‍ന്നാണ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.