2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

യമനില്‍ വീണ്ടും ഐ.എസ് ചാവേറാക്രമണം: 37 പൊലിസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അബ്ദുസ്സലാം കൂടരഞ്ഞി

ദമ്മാം: യമനില്‍ ഐ.എസ് നടത്തിയ ബോംബാക്രമണത്തില്‍ 37 പൊലിസുദ്യോഗസ്ഥര്‍ മരിച്ചു. യമനിലെ അല്‍ മുഖല്ല തുറമുഖത്ത് നടത്തിയ ആക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ഐഎസ് നടത്തിയ രണ്ടാമത്തെ ആക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ തീവ്രവാദി റിക്രൂട്ടിംഗ് നടക്കുന്ന മേഖലയില്‍ സുരക്ഷാ സേനയുടെ ലൈനില്‍ കയറി കൂടുകയായിരുന്നു.
കടുത്ത പോരാട്ടത്തിലൂടെ അല്‍ ഖയ്ദയില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യമനിലെ പ്രധാന തുറമുഖ നഗരമായ അല്‍ മുഖല്ല കീഴ്‌പ്പെടുത്തിയത്. യമനിലെ ഒട്ടുമിക്ക കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഔദ്യോഗിക സര്‍ക്കാറിനു കീഴിലാണെങ്കിലും അല്‍ഖയ്ദയുടെയും ഐ.എസിന്റെയും സജീവസാന്നിധ്യം സുരക്ഷാ വകുപ്പുകള്‍ക്ക് തലവേദനയായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.