2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യമനില്‍ മൂന്നു ഖത്തര്‍ സൈനികര്‍ കൊല്ലപ്പെട്ടു

റിയാദ്: യമനിലെ ഹൂതികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യ സൈന്യത്തിലെ മൂന്നു ഖത്തര്‍ സൈനികര്‍ കൊല്ലപ്പെട്ടു. യമനിലെ സൈനിക ഓപറേഷനിടെ നടക്കുന്ന ഖത്തര്‍ സൈനികരുടെ ഏറ്റവും വലിയ ദുരന്തമാണിത്.

യമനില്‍ ഹൂതികള്‍ക്കെതിരെയുള്ള സൈനിക ഓപ്പറേഷനില്‍ പങ്കെടുക്കുന്നതിനടയ്ക്കാണ് ഇവര്‍ വീരമൃത്യു വരിച്ചതെങ്കിലും എങ്ങനെയാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന സൈനിക നീക്കത്തില്‍ ഖത്തര്‍ 1000 സൈനികരെയാണ് അയച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News