2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

യമനില്‍ മകളുടെ വിവാഹാഘോഷത്തില്‍ വീട്ടുടമസ്ഥന്‍ ബോബെറിഞ്ഞു: 12 മരണം

അബ്ദുസ്സലാം കൂടരഞ്ഞി

ദമാം: യമനില്‍ മകളുടെ വിവാഹാഘോഷ ചടങ്ങില്‍ വീട്ടുടമസ്ഥന്‍ നടത്തിയ ബോബെറില്‍ പന്ത്രണ്ട് മരണം. എട്ടു സ്ത്രീകളും നാല് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പതിനെട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ രണ്ടു കൈ ബോംബുകളാണ് ഇയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞത്. യമനിലെ പടിഞ്ഞാറന്‍ മേഖലയിലെ ഇബ്ബ് പ്രവിശ്യയിലെ യരീം നഗരത്തിലാണ് സംഭവം. ചടങ്ങിനെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ് കൊല്ലപ്പെട്ടവരിലധികവും. യമന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ഇയാള്‍ മാനസിക രോഗിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News