2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

യമനില്‍ ഡ്രോണ്‍ ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു

റിയാദ്: യമനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ഖാഇദ തീവ്രവാദികളെന്നു സംശയിക്കപ്പെടുന്ന ഏഴു പേര്‍ കൊല്ലപ്പെട്ടു. യമനിലെ കിഴക്കന്‍ പ്രദേശത്തു കാറില്‍ സഞ്ചരിക്കവേ ബുധനാഴ്ചയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് വിശദീകരണം.

യമനിലെ മാരിബ് മരുഭൂ പ്രദേശത്തു കാറില്‍ സഞ്ചരിക്കുമ്പോള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേരെ കൊലപ്പെടുത്തിയതായി യമന്‍ സേന വ്യക്തമാക്കി.
തെക്കന്‍ പ്രവിശ്യയിലെ ശബ്‌വയില്‍ നടന്ന ആക്രമണത്തിലാണ് മറ്റു നാലു പേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം നടക്കുന്ന യമനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നിരവധി ഡ്രോണ്‍ ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. നേരത്തെ നടന്ന ആക്രമണത്തില്‍ നിരവധി തീവ്രവാദികളെ വകവരുത്തിയതായി അമേരിക്ക അവകാശപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News