2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യമനില്‍ കൊല്ലപ്പെട്ടത് 21 മാധ്യമ പ്രവര്‍ത്തകര്‍

റിയാദ്: ഔദ്യോഗിക സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഇറാന്‍ അനുകൂല ഹൂതികള്‍ വ്യാപകമായി മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതായി റിപ്പോര്‍ട്ട്. യമനില്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍ക്കെതിരേ നടന്നതായാണ് റിപ്പോര്‍ട്ട്. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ നടന്ന ആക്രമണങ്ങളില്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 30 ശതമാനമാണ് വര്‍ധനവെന്ന് യമന്‍ ജേര്‍ണലിസ്റ്റ് സിന്‍ഡിക്കേറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ വര്‍ഷം 130 ആക്രമണങ്ങളാണ് മാധ്യമ പ്രവര്‍ത്തനത്തിനെതിരേ നടന്നത്. 

കഴിഞ്ഞ വര്‍ഷം ഇത് 100 എണ്ണമായിരുന്നു. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെയായി രണ്ട് വര്‍ഷത്തിനുള്ളില്‍ 21 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 18 മാധ്യമ പ്രവര്‍ത്തകരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.