2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

യമനില്‍ ആക്രമണം: 25 മരണം

സന്‍ആ: സഊദി സഖ്യസൈന്യം യമനില്‍ നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ യമനിലെ ശാദ ജില്ലയിലെ അല്‍ മുഷ്‌നാഖ് മാര്‍ക്കറ്റിലാണ് ആക്രമണമെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരെല്ലാം സാധാരണക്കാരാണ്. രണ്ട് ആക്രമണങ്ങളാണ് യുദ്ധവിമാനങ്ങള്‍ നടത്തിയതെന്ന് ഹൂതി സേന ആരോപിച്ചു. കനത്ത ഷെല്ലിങ്ങിനെ തുടര്‍ന്ന് രക്ഷാസേനക്ക് പ്രദേശത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. ആക്രമണത്തെ കുറിച്ച് സഊദി സഖ്യ സൈന്യം പ്രതികരിച്ചിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.