2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

മൗസിലിനു വേണ്ടി രൂക്ഷമായ പോരാട്ടം

ബഗ്ദാദ്: വടക്ക് കിഴക്കന്‍ മൗസിലില്‍ ഐ.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ കുര്‍ദ് സേന ആക്രമണം ശക്തമാക്കി. മൗസിലിനടുത്തുള്ള  ടൗണായ ബാഷിഖ പിടിച്ചെടുക്കനാണ് നീക്കം. ഇവിടെ ഹൈവേ ഉള്‍പ്പെടുന്ന പ്രദേശം ഐ.എസില്‍ നിന്ന് കുര്‍ദ് സേന പിടിച്ചെടുത്തു. മൗസില്‍ പിടിച്ചെടുക്കാനുള്ള നീക്കം സൈന്യം ഉപേക്ഷിക്കാന്‍ വേണ്ടി ഇന്നലെയും പ്രദേശത്ത് ഐ.എസ് പ്രത്യാക്രമണങ്ങള്‍ നടത്തി. റുത്ബ എന്ന പ്രദേശം പിടിച്ചെടുത്തതായി ഇറാഖ് സൈന്യം അറിയിച്ചു. വടക്കന്‍ ഇറാഖില്‍ അന്‍ബാര്‍ പ്രവിശ്യയിലെ ടൗണാണ് റുത്ബ. 2014 മുതല്‍ ഐ.എസ് നിയന്ത്രണത്തിലാണ് ഈ പ്രദേശം.
മറ്റു പ്രദേശങ്ങളില്‍ ഐ.എസ് ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. മൗസിലിന്റെ പ്രാന്ത പ്രദേശത്തെ 20 ലേറെ ഗ്രാമങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് സൈന്യം നഗരത്തിലെത്തിയത്. ഇന്നലെ ബാഷിഖയില്‍ വിജയം നേടിയതായി ഇറാഖിലെ യു.എസ് കമാന്‍ഡര്‍ ലെഫ്. ജനറല്‍ സ്റ്റീഫന്‍ ടൗണ്‍സെന്റ് പറഞ്ഞു. എല്ലാ ഐ.എസുകാരെയും കൊലപ്പെടുത്തുമെന്നും കുഴിബോംബുകളെല്ലാം നിര്‍വീര്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ച മേഖലകളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ബാഷിഖയില്‍ കുര്‍ദ് സൈന്യം ഐ.എസിനെതിരേ മെഷിന്‍ ഗണ്ണുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമണം നടത്തി. തുര്‍ക്കി സൈന്യം പരിശീലനം നടത്തുന്ന ബാഷിഖയിലാണ് സുന്നി, കുര്‍ദ് സേനകള്‍ക്ക് പരിശീലനം നല്‍കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.