2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോഷ്ടിച്ച റബര്‍ ഷീറ്റുകള്‍ വില്‍ക്കാനായി കൊണ്ടു പോകുന്നതിനിടെ പ്രതി പിടിയില്‍

ആറ്റിങ്ങല്‍: നിരവധി മോഷണകേസിലെ പ്രതി കീഴ്‌തോന്നയ്ക്കല്‍ മണലകം തടത്തരികത്ത് വീട്ടില്‍ കുറുകി ചന്ദ്രന്‍ എന്നു വിളിക്കുന്ന ചന്ദ്രനെ(46) ആറ്റിങ്ങല്‍ പൊലിസ് പിടികൂടി.
കഴിഞ്ഞ ദിവസം വെളുപ്പിന്  മോഷ്ടിച്ച റബര്‍ ഷീറ്റുകള്‍ വില്‍ക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍  സംശയം തോന്നിയ പട്രോളിങ് സംഘം ചോദ്യം ചെയ്തപ്പോഴാണ് പിടി വീണത്.കോരാണി നെല്ലിവിള മുക്കിനു സമീപം രാജപ്പന്‍ പിള്ളയുടെ വീട്ടില്‍ നിന്നായിരുന്നു ഇയാള്‍ ഷീറ്റുകള്‍ മോഷ്ടിച്ചത്. മുന്‍പ് മോഷണകേസില്‍ പിടിയിലായ ചന്ദ്രന്‍ മൂന്നു മാസം മുന്‍പാണ്  ജയിലില്‍ നിന്നും ഇറങ്ങിയത്.ഇതിനിടയില്‍ കോരാണി വാറുവിളാകം ക്ഷേത്രത്തിനു സമീപം സതീശന്റെ പുതുവല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റകളും 18 ാം മൈല്‍ വെട്ടിക്കല്‍ പാലത്തിനു സമീപം സദാശിവന്റെ വീട്ടില്‍ നിന്നും പമ്പുകളും ഇയാള്‍ മോഷ്ടിച്ചതായി പൊലിസ്പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.