2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കള്‍ക്ക് മര്‍ദനം; ഒരാള്‍ മരിച്ചു

 

മേദിനിനഗര്‍: മോഷ്ടാക്കളെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് അവശരാക്കിയ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ഇന്നലെയായിരുന്നു അക്രമം.
റാഞ്ചിയില്‍ നിന്ന് 200 കി.മീറ്റര്‍ മാറി തിസിബാര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഒരു വീട്ടില്‍ പെണ്ണുകാണല്‍ ചടങ്ങിന് എത്തിയതായിരുന്നു മൂന്നുപേരും. എന്നാല്‍ ഇവര്‍ മോഷ്ടാക്കളാണെന്ന് വീട്ടുകാര്‍ ആരോപിച്ചതോടെയാണ് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ മര്‍ദിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ 26 കാരനായ യുവാവ് മരിച്ചു. പരുക്കേറ്റ മറ്റ് രണ്ടുപേരും ചികിത്സയിലാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.