2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മോഷ്ടാക്കളുടെ കുത്തേറ്റ് വിദ്യാര്‍ഥിനിക്ക് പരുക്ക്

പാറശാല: മാല മോഷ്ടാക്കളുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ കൈയ്ക്ക് പരുക്ക്. സൂര്യ കോട് സ്വദേശിയായ സെല്‍വത്തിന്റെ മകള്‍ ശരണ്യ (14) യെയാണു മാലമോഷ്ടാക്കള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കളിയില്‍ സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ശരണ്യ രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോകുമ്പോള്‍ കൊല്ലാറയില്‍വച്ച് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാക്കള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു തടയാനുള്ള ശ്രമത്തിനിടെ കത്തികൊണ്ട് വിദ്യാര്‍ഥിനിയുടെ കൈയില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു.
വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടുവെന്ന് പൊലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കുലശേഖരം പൊലിസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News