2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മോഷണം: വര്‍ക്ക്‌ഷോപ്പുകള്‍ അടച്ചിടേണ്ടിവരുമെന്ന്

ഹരിപ്പാട്: ഹരിപ്പാടിന്റെ വിവിധ പ്രദേശങ്ങളിലെ വര്‍ക്ക്‌ഷോപ്പുകളില്‍നിന്ന് തുടര്‍ച്ചയായി രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ മോഷണം പോകുന്നതില്‍ പ്രതികളെ പിടിക്കാത്ത സാഹചര്യത്തിലും പൊലിസ് മതിയായ സംരക്ഷണം നല്‍കാത്തപക്ഷവും വര്‍ക്ക്‌ഷോപ്പുകള്‍ അടച്ചിടേണ്ടിവരുമെന്ന് ഹരിപ്പാട് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ അറിയിച്ചു.
കഴിഞ്ഞ ഒരുമാസത്തിനിടെ ഹരിപ്പാട് നഗരത്തിലെയും, കരുവാറ്റാ ദേശീയപാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും വാഹനം മോഷണം പോയത്. വെള്ളപ്പൊക്കത്തില്‍ തകരാറിലായ ഒട്ടനവധി വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ഉണ്ട്. ഇക്കാര്യത്തില്‍ പൊലിസ് ഗൗരവപരമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് പ്രസിഡന്റ് പി. അജയന്‍, സെക്രട്ടറി രമേശന്‍ എന്നിവര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.