2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മോഷണം: നാലുപേര്‍ക്കെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസ്

കുറ്റിക്കാട്ടൂര്‍: ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിക്കുന്ന നാലുപേര്‍ പിടിയില്‍. പിടികൂടിയവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പട്രോളിങിനിടെ മെഡിക്കല്‍ കോളജ് പൊലിസ് ആണ് ഇവരെ പിടികൂടിയത്. വാഹനങ്ങളുടെ എട്ട് ബാറ്ററിയും രണ്ട് ബൈക്കുകളുമാണ് ഇവരില്‍ നിന്നും പിടികൂടിയത്. പെരുമണ്ണ, കുറ്റികാട്ടൂര്‍, ചെറുപ്പ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഇവ മോഷ്ടിച്ചിട്ടുള്ളതെന്ന് പൊലിസ് പറഞ്ഞു. മെഡിക്കല്‍ കോളജ് എസ്.ഐ മുരളീധരന്‍ എ.എസ്.ഐ സജീവന്‍, രാജീവന്‍, ജ്യോതി, റിനീഷ് എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. പിടികൂടിയവരില്‍ ഒരാള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മറ്റുള്ളവര്‍ നേരത്തെ പഠനം നിര്‍ത്തിയവരുമാണ്. ഇവരെ കുന്ദമംഗലം മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News