2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

മോറാഴയില്‍ വീണ്ടും മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തി

തളിപ്പറമ്പ്: മോറാഴയില്‍ വീണ്ടും മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തി. കഴിഞ്ഞ ആറിന് രാവിലെയാണ് അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍ മോറാഴയില്‍ സ്റ്റംസ് കോളജിന് സമീപത്തെ ജനവാസ കേന്ദ്രത്തില്‍ ആദ്യം മുള്ളന്‍പന്നിയുടെ ജഡം കണ്ടത്. ഇതിനുശേഷം ഇന്നലെ മുതുവാനിയിലാണ് മുള്ളന്‍പന്നിയുടെ ജഡം കടിച്ചുകീറിയ നിലയില്‍ കണ്ടത്. ഒരാഴ്ചയ്ക്കിടയില്‍ നാലാമത്തെ മുള്ളന്‍പന്നിയുടെ ജഡമാണ് ഇത്തരത്തില്‍ കാണപ്പെട്ടത്. കുമ്മനാട്, മുതുവാനി, സ്റ്റംസ് കോളജ് പരിസരം എന്നിവിടങ്ങളിലാണ് അജ്ഞാത ജീവി കടിച്ചു ചീന്തിയ നിലയില്‍ മുള്ളന്‍പന്നികളുടെ ജഡം ഉണ്ടായിരുന്നത്.
രാത്രിയില്‍ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര കേള്‍ക്കുന്നതിനാല്‍ പ്രദേശത്ത് മറ്റേതെങ്കിലും അജ്ഞാത ജീവി ഉണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം. ഇതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ്. നാട്ടുകാര്‍ തളിപ്പറമ്പ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും ഇതുവരെയായി പരിശോധനക്ക് തയാറായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.