2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

മോദി സര്‍ക്കാര്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു: ഡി.എം.കെ

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പിലൂടെ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 

തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ കാവി സ്വപ്നം അനുവദിക്കില്ല. വര്‍ഗീയത പ്രചരിപ്പിച്ച് അധികാരത്തിലെത്താനുള്ള അവരുടെ നീക്കത്തെ എന്ത് വിലകൊടുത്തും തടയുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
രാജ്യത്ത് ജനവിരുദ്ധത അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണം ഇതാണ് വ്യക്തമാക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ബി.ജെ.പിയുടെ ഏകാധിപത്യത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നടന്ന ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം, റാഫേല്‍ കരാര്‍, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തുടങ്ങിയ കാര്യങ്ങളിലെല്ലാം വന്‍വീഴ്ചകളാണ് കേന്ദ്ര സര്‍ക്കാരിനുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാടിന്റെ താല്‍പര്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ അവഗണനയാണ് കാണിക്കുന്നത്. ബഹുസ്വരതയെ ഇല്ലാതാക്കി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.