2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മോദി വീണ്ടും യു.എസിലേക്ക്: മെയ് എട്ടിന് യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കും

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും യു.എസിലേക്കു പോകുന്നു. യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് ഇത്തവണത്തെ യാത്ര. മെയ് എട്ടിനാണ് പ്രസംഗം. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് മോദി പ്രസംഗിക്കുക. കോണ്‍ഗ്രസ് സ്പീക്കറായ പോള്‍ റയാനാണ് മോദിയെ പ്രസംഗത്തിനായി ക്ഷണിച്ചത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം സദൃഢമാണെന്നു പോള്‍ റയാന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.