2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മോദി ഭരണത്തില്‍ ജനം പരസ്പരം പോരടിക്കുന്നു- രാഹുല്‍

ന്യൂഡല്‍ഹി: 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്യാത്ത കാര്യങ്ങള്‍ നാലുവര്‍ഷം കൊണ്ട് താന്‍ ചെയ്തുവെന്ന മോദിയുടെ അവകാശവാദം ശരിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രൂപയുടെ മൂല്യം കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പെട്രോള്‍ വില എല്ലാ പരിധികളും ലംഘിച്ച് 80 രൂപയായി. ഡീസലിനാവട്ടെ 80 രൂപയില്‍ അല്‍പം കുറവെയുള്ളൂ. ഇതൊന്നും കോണ്‍ഗ്രസ് ചെയ്യാത്തതാണ്. ഇക്കാര്യത്തിലെല്ലാം പ്രധാനമന്ത്രി നിശബ്ദനാണ്. എല്ലാ സുപ്രധാന വിഷയങ്ങളിലും നിശബ്ദനായിരിക്കുകയാണ് പ്രധാനമന്ത്രിയുടെ പതിവെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ബന്ദിനോടനുബന്ധിച്ച് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ വെറുപ്പ് കൂടുകയാണ്. രാജ്യത്തെ ജനങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവര്‍ പരസ്പരം പോരടിക്കുകയാണ്. ജനത്തിന് നല്‍കിയ വാഗ്ദാനം മോദി ലംഘിച്ചിരിക്കുന്നു. ഇക്കാര്യം ഇപ്പോള്‍ ജനം മനസിലാക്കുന്നുണ്ട്. തന്റെ ഉറ്റമിത്രത്തെ സഹായിക്കാന്‍ പൊതുഖജനാവില്‍നിന്ന് 46,000 കോടി രൂപയാണ് മോദി ചെലവഴിച്ചിരിക്കുന്നതെന്ന് റഫേല്‍ കരാര്‍ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.