2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മോദി ഭരണത്തില്‍ ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ല: സര്‍താജ് അസീസ്

ഇസ്ലാമാബാദ്: മോദിയുടെ ഭരണകാലത്ത് ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.പാകിസ്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും ഇന്ത്യയുടെ മേധാവിത്ത മനോഭാവമാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. ഇന്ത്യയുടെ ഈ മനോഭാവത്തെ പാകിസ്താന്‍ എല്ലാ കാലത്തും പ്രതിരോധിച്ച് വരികയായിരുന്നു. ഇരു രാജ്യങ്ങളും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിച്ച് നയതന്ത്ര ബന്ധം മെച്ചപ്പെടുത്തണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ മോദിയുടെ ഭരണം നിലനില്‍ക്കുന്നിടത്തോളം കാലം ഇരു രാജ്യങ്ങളും തമ്മില്‍ കാര്യമായ പുരോഗതിയൊന്നും പ്രതീക്ഷിക്കുന്നില്ല.

കശ്മിരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം, സിന്ധുനദീജല കരാര്‍ പുനപരിശോധിക്കാനുള്ള തീരുമാനം, ഇന്ത്യയുടെ ബലൂച് വിഷയത്തിലെ ഇടപെടല്‍ എന്നിവയെ അപലപിച്ചു കൊണ്ട് പാക് പാര്‍ലമെന്റില്‍ സംയുക്ത പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും അസീസ് പറഞ്ഞു. പൊതുജനങ്ങളുടെ യാത്രയ്ക്കും വ്യാപാരത്തിനും തടസ്സമില്ലാതിരുന്നാല്‍ അതിര്‍ത്തി അടയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News