2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

മോദി പ്രസംഗിക്കുമ്പോള്‍ കെജരിവാള്‍ ഉറക്കത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജരിവാള്‍ ഉറക്കത്തിലായിരുന്നു. ഉറക്കം ചാനലില്‍ വന്നതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുത്തു.

എന്നാല്‍ മോദിയുടെ പ്രസംഗം വളരെ മടുപ്പിക്കുന്നതായിരുന്നെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കെജരിവാളിന്റെ ഉറക്കത്തിനെ ന്യായീകരിക്കാനെന്നോണം ട്വിറ്ററില്‍ കുറിച്ചു.

 

അധികാരത്തിലെത്തിയത് മുതല്‍ കെജരിവാളും മോദിയും തമ്മില്‍ ഏറ്റുമുട്ടലിലാണ്. മോദി ഡല്‍ഹിയുടെ അധികാരങ്ങള്‍ തട്ടിയെടുക്കുകയാണെന്ന്് കെജരിവാള്‍ ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.