2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മോദി എല്ലാ പരിധികളും ലംഘിച്ചെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഒരുമിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ഭാരത് ബന്ദിനോടനുബന്ധിച്ച് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നരേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി ചുവടുകള്‍ ഇതിനോടകം വച്ചു കഴിഞ്ഞു. ഇപ്പോഴാകട്ടെ അതിന്റെ എല്ലാ പരിധികളും ലംഘിച്ചാണ് നീങ്ങുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു. യുവാക്കളും കര്‍ഷകരും സാധാരണ ജനങ്ങളുമടക്കം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ തീര്‍ത്തും അസംതൃപ്തരാണ്. മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ ലംഘിക്കപ്പെട്ടു. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ ശബ്ദം ശ്രവിച്ച് എല്ലാ പ്രതിപക്ഷ കക്ഷികളും മുന്നോട്ടുവരണം. പരിധികള്‍ വിട്ടു കാര്യങ്ങള്‍ ചെയ്യുന്ന മോദി സര്‍ക്കാരിനു തടയിടേണ്ട സമയമാണിതെന്നും മന്‍മോഹന്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News