2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിയേയും കൂട്ടാളികളേയുമാണ് ശുദ്ധീകരിക്കേണ്ടത്: കെ.എം.വൈ.എഫ്

തിരുവനന്തപുരം: മുസ്‌ലിംകളെ ശുദ്ധീകരിക്കുകയാണ് വേണ്ടതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ശുദ്ധഅസംബന്ധവും തികഞ്ഞ അവഹേളനവുമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടു.
നിരന്തരമായ വേട്ടയാടലുകള്‍ക്കും അവകാശധ്വംസനങ്ങള്‍ക്കും വിധേയമായിട്ടും പ്രശ്‌നപരിഹാരങ്ങള്‍ക്ക് ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ മാത്രം അവലംബിക്കുന്ന മുസ്ലിംസമുദായത്തെയല്ല, വര്‍ഗ്ഗീയതയിലും നരഹത്യയിലുംമുങ്ങികുളിച്ച് നില്‍ക്കുന്ന സംഘപരിവാര്‍ശക്തികളെയാണ് ശുദ്ധീകരിക്കേണ്ടത്.  കാശ്മീര്‍വിഷയത്തില്‍ പാകിസ്ഥാന് മുതലെടുപ്പ് നടത്താന്‍ അവസരം കൊടുക്കരുതെന്നും യോഗംആവശ്യപ്പെട്ടു.
കെ.എം.വൈ.എഫ്. സംസ്ഥാന നേതൃക്യാമ്പ് ഒക്‌ടോബര്‍ അവസാനവാരം മൂന്നാറില്‍ നടത്താനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായുള്ള മാധ്യമ സെമിനാര്‍ ഡിസംബറില്‍ എറണാകുളത്ത് നടത്താനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.എഫ്. മുഹമ്മദ് അസ്‌ലംമൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ ്പ്രമേയം അവതരിപ്പിച്ചു. നൗഷാദ് മാങ്കാംകുഴി, എ.വൈ. ഷിജു തോന്നയ്ക്കല്‍, പി.എ ശരീഫുദീന്‍ മൗലവിപത്തനംതിട്ട, ജെ.എം.നാസറുദ്ദീന്‍ തേവലക്കര,  നിസാമുദ്ദീന്‍ കുടവൂര്‍,എ.ആര്‍. അല്‍അമീന്റഹുമാനി, എ.എം.യുസുഫുല്‍ഹാദി, മുഹമ്മദ് കുട്ടി റഷാദി ചന്ദിരൂര്‍,എസ്.കെ.നസീര്‍ കായംകുളം, മുഹമ്മദ് ഹുസൈന്‍ മൗലവി പത്തനംതിട്ട, മുജീബ് റഹുമാന്‍
ചാരുംമൂട്,അസ്ഹര്‍ പുലിക്കുഴി,സക്കീര്‍ ഹുസൈന്‍ മന്നാനി,സുധീര്‍ മന്നാനി എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.