2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

മോദിയെ വിമര്‍ശിച്ച നാടോടി ഗായകനെ അറസ്റ്റു ചെയ്തു

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് തെരുവുകളില്‍ പാട്ടുപാടി നടന്ന ദലിത് നാടോടി ഗായകന്‍ കോവനെ (എസ്. ശിവദാസ്) പൊലിസ് അറസ്റ്റ് ചെയ്തു. തൃശ്ശിനാപള്ളിയിലെ ബി.ജെ.പി യുവജന വിഭാഗം സെക്രട്ടറി എന്‍. ഗൗതമിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കാവേരി പ്രശ്‌നത്തിലും മറ്റും മോദിയെയും കേന്ദ്രത്തേയും വിമര്‍ശിക്കുന്ന കോവന്റെ പാട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അറസ്റ്റ് ചെയ്ത കോവനെ കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.