2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മോദിയെ പുകഴ്ത്തി കിഫ്ബി ഭരണസമിതിയംഗം ബാബുപോള്‍

 

തിരുവനന്തപുരം: നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ബി.ജെ.പി വേദിയില്‍ കിഫ്ബി ഭരണസമിതിയംഗവും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ബാബു പോള്‍.
നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നാണ് ബാബു പോളിന്റെ ആവശ്യം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ബാബു പോള്‍ നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പുകഴ്ത്തി സംസാരിച്ചത്.

കുമ്മനവും, മുന്‍ ഡി.ജി.പി സെന്‍കുമാറും വേദിയിലുണ്ടായിരുന്നു. കിഫ്ബി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുന്ന ബാബു പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.