2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മോദിയുടെ വിദേശയാത്രാ വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രാലയത്തിനാണ് കമ്മിഷന്‍ ഇതുസംബന്ധിച്ചു കത്ത് നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കൊമ്മഡോര്‍ ലോകേഷ് ബത്ര വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങളില്ലാത്ത വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ രാധാകൃഷ്ണ മാഥുര്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
മോദിയുടെ വിദേശയാത്രാ ചെലവുകള്‍ കൃത്യമായി മനസിലാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലോകേഷ് ബത്ര വ്യക്തമാക്കിയിട്ടുണ്ട്. ഇതു വളരെയധികം പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് ലോകേഷ് ബത്ര ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കോടി രൂപ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ചെലവാകുന്നതായും ഇത് പൊതുജനങ്ങളുടെ പണമാണെന്നും ബത്ര പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരുടെ വിദേശ യാത്രാ വിവരങ്ങളും ലോകേഷ് ബത്ര തേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.