2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മോദിയുടെ ഭരണത്തില്‍ ജനജീവിതം ദുസഹം: യൂത്ത് ലീഗ്

 

നരിക്കുനി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് ഉരുട്ടി പ്രകടനം നടത്തി.
രാജ്യത്ത് സാധാരണക്കാരുടെ ജീവിതം ദുസഹമായിരിക്കുകയാണ്.നാട്ടില്‍ വര്‍ഗീയ ദ്രുവീകരണവും മത വിദ്വേഷവും വളര്‍ത്തുന്നതിനു പ്രധാനമന്ത്രിയാണു നേതൃത്വം നല്‍കുന്നത്. നോട്ട് നിരോധനമടക്കം മണ്ടുന്‍ തീരുമാനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോദിയെ കാലം ചവറ്റുകൊട്ടയിലെറിയുമെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റാഫി ചെരച്ചോറ, ജന.സെക്രട്ടറി എ.പി. യൂസുഫലി, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ ഇസ്മായീല്‍, മുനീര്‍ പുതുക്കുടി, അന്‍വര്‍ ചക്കാലക്കല്‍, എം. അബ്ദുല്‍ ഹസീബ്, ഷറഫുദ്ധീന്‍ രാം പൊയില്‍, അനീസ് രാംപൊയില്‍, ടി.കെ അഷ്‌റഫ് നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.