2017 January 17 Tuesday
എല്ലാ മനുഷ്യരേയും കാണുക, ചുരുക്കം പേരെമാത്രം ശ്രവിക്കുക
-ഷേക്‌സ്പിയര്‍

മോദിയുടെ ബിരുദം: വിവരം തേടിയ വിവരാവകാശ കമ്മിഷണറെ സ്ഥാനത്തു നിന്നും നീക്കി

pm-narendra-modi_650x400_51462820732

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച് ഡല്‍ഹി സര്‍വകലാശാലയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട വിവരാവകാശ കമ്മിഷണറെ സ്ഥാനത്തു നിന്നും നീക്കി. എം.എസ് ആചാര്യലുവിനെയാണ് സ്ഥാനത്തു നിന്നും നീക്കിയതായി മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആര്‍.കെ മാത്തൂര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 21 നാണ് മോദി ബിരുദ പഠനം പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന ഡല്‍ഹി സര്‍വകലാശാലയോട് 1978 ലെ മുഴുവന്‍ ബി.എ വിദ്യാര്‍ഥികളുടേയും വിവരങ്ങള്‍ നല്‍കാന്‍ ആചാര്യലു ആവശ്യപ്പെട്ടിരുന്നത്. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലായിരുന്നു നടപടി.

ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷ, വിദ്യാര്‍ഥികളുടെ വ്യക്തിപരമായ വിവരങ്ങളായതിനാല്‍ അതില്‍ പൊതുതാല്‍പര്യമില്ലെന്നു ചൂണ്ടിക്കാട്ടി സര്‍വകലാശാല നിഷേധിച്ചിരുന്നു.