2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി

 

ന്യൂഡല്‍ഹി: വരാണസിയില്‍ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് ബി.എസ്.എഫ് മുന്‍ ജവാന്‍ തേജ് ബഹദൂര്‍ യാദവ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഹരജി നാലാഴ്ചത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തേജ് ബഹാദൂര്‍ തന്നെ അപേക്ഷ നല്‍കിയ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, റിഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
2019ലെ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ മോദിക്കെതിരേ മത്സരിക്കാനുള്ള തേജ് ബഹാദൂറിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു.
ഇതിനെതിരേ തേജ് ബഹാദൂര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2019 ഡിസംബര്‍ 16ന് അത് തള്ളി. തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയിരുന്നു. ഇതോടെ മോദിയുടെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്ബഹാദൂര്‍ വീണ്ടും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതും കോടതി തള്ളി. ഇത് ചോദ്യം ചെയ്താണ് സുപ്രിംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, സത്യപാല്‍ ജെയ്ന്‍ എന്നിവരാണ് മോദിക്ക് വേണ്ടി ഹാജരാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.