2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

മോദിക്കെതിരെ ആഞ്ഞടിച്ചും ജെ.എന്‍.യുവിനെ കോരിത്തരിപ്പിച്ചും കനയ്യ കുമാറിന്റെ പ്രസംഗം; അധ്യാപകരുടെയും സഹപാഠികളുടെയും വക ഉഗ്രന്‍ സ്വീകരണവും

  • 20 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജെ.എന്‍.യു കാമ്പസില്‍ തിരിച്ചെത്തി
  • തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ കനയ്യ കുമാര്‍ തയ്യാറായില്ല

ന്യൂഡല്‍ഹി: 20 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജെ.എന്‍.യു കാമ്പസില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന് അധ്യാപകരുടെയും സഹപാഠികളുടെയും വക ഊഷ്മള സ്വീകരണം. കാമ്പസില്‍ തടിച്ചുകൂടിയ നൂറുകണക്കിന് വിദ്യാര്‍ഥികളെ കോരിത്തരിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചും കനയ്യ കുമാര്‍ അരമണിക്കൂര്‍ നേരം പ്രസംഗം നടത്തി. രാത്രി എട്ടര മണിയോടെയാണ് കനയ്യ ജെ.എന്‍.യുവില്‍ എത്തിയത്.

ജെ.എന്‍.യു പോരാട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ലെന്നും ഇന്ത്യക്കുള്ളിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്നും കനയ്യ പറഞ്ഞു. തെറ്റ് തെറ്റെന്നും ശരി ശരിയെന്നും എതു കാലത്തും ജെ.എന്‍.യു സമൂഹം വിളിച്ചുപറയും. അതിന് ആരെയും പേടിക്കില്ല. സത്യമേവ ജയതേ എന്നതാണ് ഇന്ത്യയുടെ മുദ്രാവാക്യം. എന്നാല്‍ മോദിക്കും സംഘ്പരിവാറിനും ഇത് ബാധകമല്ലെന്നും കനയ്യ വിമര്‍ശിച്ചു. പിന്നാക്കാവസ്ഥയില്‍ നിന്നും അഴിമതിയില്‍ നിന്നും പക്ഷപാതത്തില്‍ നിന്നും പട്ടിണിയില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും കനയ്യ ആവശ്യപ്പെട്ടു.

എന്നാല്‍ തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ കനയ്യ കുമാര്‍ തയ്യാറായില്ല. നിയമത്തിനു മുന്നിലുള്ള കേസാണിത്. കോടതിയിലുള്ള കേസിനെപ്പറ്റി ഒന്നും പറയാനില്ലെന്ന് കനയ്യ പ്രതികരിച്ചു. എ.ബി.വി.പി ശത്രുക്കളല്ലെന്നും രാഷ്ട്രീയ എതിരാളി മാത്രമാണെന്നും കനയ്യ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.