2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മോദിക്കാലത്തെ നിഷ്‌ക്രിയ ആസ്തികളായി മാറിയ ലോണുകളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പി. ചിദംബരം

ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയ്ക്ക് കനത്ത ഭീഷണിയാകുന്ന നിഷ്‌ക്രിയ ആസ്തികള്‍ പെരുകിയത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരേ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ലോണുകളില്‍ ഏതൊക്കെ നിഷ്‌ക്രിയ ആസ്തികളായി മാറിയിട്ടുണ്ടെന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.
നിഷ്‌ക്രിയ ആസ്തികള്‍ പെരുകിയത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്ന് നരേന്ദ്രമോദി പറഞ്ഞപ്പോള്‍ എത്ര ലോണുകളാണ് 2014 മെയ് മാസത്തിനു ശേഷം നിഷ്‌ക്രിയ ആസ്തികളായി മാറിയതെന്ന ചോദ്യത്തിനു എന്തുകൊണ്ടാണ് മോദി മൗനം പാലിച്ചതെന്ന് ചിദംബരം ചോദിച്ചു.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് നിഷ്‌ക്രിയ ആസ്തികള്‍ പെരുകിയത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്ന് മോദി ആരോപിച്ചത്. യു.പി.എയുടെ കാലത്ത് പന്ത്രണ്ടോളം കിട്ടാകടങ്ങള്‍ നല്‍കിയത് വഴി ഏകദേശം 1.75 കോടി രൂപയോളം നഷ്ടമായെന്ന് മോദി പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.