2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മോഡ്രിച്ച് ഡി’ഓര്‍

പാരിസ്: അത്ഭുതങ്ങളും അട്ടിമറിയും സംഭവിച്ചില്ല. ലോകം എന്തിനു വേണ്ടി കാത്തിരുന്നോ, അതുതന്നെ സംഭവിച്ചു. ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ലൂക്കാ മോഡ്രിച്ച് മുത്തമിട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും പിന്തള്ളപ്പെട്ടു പോയ പുരസ്‌കാര നിര്‍ണയം. ലൂക്കാ മോഡ്രിച്ചിന്റെ നേട്ടത്തെ കാല്‍പന്തുകളി ലോകം ആഘോഷമാക്കുകയാണ്. ക്രൊയേഷ്യക്കും സ്വന്തം ക്ലബ്ബായ റയല്‍ മാഡ്രിഡിനും വേണ്ടണ്ടി നടത്തിയ മികച്ച പ്രകടനമാണ് കരിയറിലാദ്യമായി മുപ്പത്തിമൂന്നുകാരനായ ലൂക്കാ മോഡ്രിച്ചിന് പുരസ്‌കാരം നേടിക്കൊടുത്തത്. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവും പോര്‍ച്ചുഗീസ് സൂപ്പര്‍ താരവുമായ റൊണാള്‍ഡോയെ വോട്ടിങില്‍ രണ്ടണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് മോഡ്രിച്ച് ഫുട്‌ബോളിലെ രാജാവായത്. 753 പോയിന്റെ വ്യക്തമായ ലീഡുമായാണ് ലൂക്ക പുരസകാരത്തിന് അര്‍ഹനായത്. രണ്ടണ്ടാമനായ റോണോയ്ക്ക് 476 പോയിന്റ് ലഭിച്ചു. ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ (414), യുവതാരം കിലിയന്‍ എംബാപ്പെ (347), ലയണല്‍ മെസ്സി (280) എന്നിവര്‍ മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലെത്തി.
വോട്ടിങിലും സാധ്യതാ പട്ടികയിലും ലൂക്ക തന്നെയായിരുന്നു മുന്നില്‍. ഒരു പതിറ്റാണ്ടായി മെസ്സി അല്ലെങ്കില്‍ റൊണാള്‍ഡോ. ആ പതിവ് തെറ്റിച്ചു പകരം പാരിസിലെ ചടങ്ങില്‍ പുതിയൊരു നാമം ഉയര്‍ന്നതോടെ സദസ് ഒന്നടങ്കം കരഘോഷം മുഴക്കി. ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസ്സി ആധിപത്യത്തിനാണ് മോഡ്രിച്ച് അന്ത്യം കുറിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി മെസ്സിയും റോണോയുമല്ലാതെ മറ്റൊരു താരവും ബാലണ്‍ ഡിയോറില്‍ മുത്തമിട്ടിട്ടില്ല. ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിച്ചതിനു പിന്നില്‍ ക്യാപ്റ്റനും പ്ലേമേക്കറുമായ മോഡ്രിച്ചിന്റെ അസാധാരണ പ്രകടനമായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യ പൊരുതി വീണെങ്കിലും ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ എത്തിയത് മോഡ്രിച്ചിന്റെ കരങ്ങളില്‍.
ക്ലബ് ഫുട്‌ബോളില്‍ റയലിനൊപ്പവും മോഡ്രിച്ച് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. റയലിനെ ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക്ക് കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ മോഡ്രിച്ചിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 2007ല്‍ ബ്രസീല്‍ ഇതിഹാസം കക്കയ്ക്കു ശേഷം മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ബാലണ്‍ ഡിയോര്‍ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് മോഡ്രിച്ച്. ലോക ഫുട്‌ബോളില്‍ മാറ്റത്തിന് തുടക്കമിട്ടാണ് മെസ്സിയുടെയും റോണോയുടെയും കുത്തക തകര്‍ത്ത് മോഡ്രിച്ച് ദി ബെസ്റ്റായി മാറിയത്. പുരസ്‌കാരദാന ചടങ്ങില്‍ റെണോള്‍ഡോയും മെസ്സിയും പങ്കെടുത്തില്ല.

ലൂക്കാ മോഡ്രിച്ച്

 • ബോസ്‌നിയ പ്രീമിയര്‍ ലീഗ് പ്ലയര്‍ ഓഫ് ദ ഇയര്‍-2003
 • ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഓഫ് ദ ഇയര്‍-2007,
 • 2008, 2011, 2014, 2016, 2017
 • ടോട്ടനം പ്ലയര്‍ ഓഫ് ദ ഇയര്‍ 2010-11
 • ഫിഫ ക്ലബ് ലോകകപ്പ് സില്‍വര്‍ ബോള്‍-2016
 • യുവേഫാ മിഡ്ഫീല്‍ഡര്‍ ഓഫ് ദ സീസണ്‍ 2016-17
 • ഫിഫ ക്ലബ് ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍-2017
 • ഫിഫ ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍-2018
 • യുവേഫാ പ്ലയര്‍ ഓഫ് ദ ഇയര്‍ 2017-18
 • ഫിഫ ബെസ്റ്റ് പ്ലയര്‍-2018
 • ബാലന്‍ ഡി ഓര്‍-2018

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News