2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍; കൗണ്‍സിലര്‍മാരെ നിയമിക്കുന്നു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ എന്നിവകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.
യോഗ്യത:

എം.എ സൈക്കോളജി, എം.എസ്.ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി. കൗണ്‍സിലിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിങ് രംഗത്തു മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

പ്രതിഫലം:
പ്രതിമാസം 18,000 രൂപ ഹോണറേറിയം, യാത്രാപ്പടി പരമാവധി രണ്ടായിരം രൂപ.
ഒഴിവുകള്‍: 49. (പുരുഷന്‍  23, സ്ത്രീ  26)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട (ഫോണ്‍ : 0472  2812557), ഇടുക്കി, എറണാകുളം, കോട്ടയം (ഫോണ്‍ : 0486  2222399), പാലക്കാട്, തൃശൂര്‍ (ഫോണ്‍ : 0491  2505383), മലപ്പുറം, കോഴിക്കോട്, വയനാട് (ഫോണ്‍ : 0495  2376364), കണ്ണൂര്‍, കാസര്‍കോട് (ഫോണ്‍: 0497  2700357) ജില്ലകളിലാണ് ഒഴിവുകളുള്ളത്.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫേട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം ജൂലൈ 29നു മുന്‍പായി ബന്ധപ്പെട്ട ഓഫിസില്‍ സമര്‍പ്പിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.