2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മോട്ടോ ജി 5 എസ് പ്ലസിന് വില കുറച്ചു

കൊച്ചി: മോട്ടോറോളയുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി 5എസ് പ്ലസിന് 1000 രൂപ വില കുറച്ചു.
കരുത്തും ഭംഗിയുമുള്ള മെറ്റല്‍ യൂണിബോഡിയോടുകൂടിയ ഫോണിന്റെ പ്രധാന പ്രത്യേകത അതിന്റെ ഡ്യുവല്‍ 13 എം.പി + 13 എം.പി റിയര്‍ കാമറകളാണ്. മോട്ടോ ഹബ് സ്റ്റോറുകളിലും ആമസോണിലും 14,999 രൂപയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും. ഫോട്ടോ എന്‍ഹാന്‍സ്‌മെന്റ് സോഫ്റ്റ് വെയര്‍, ഫോക്കസ് മോഡ്, ബ്ലര്‍ഡ് ബാക്ഗ്രൗണ്ട് ഇഫക്ട് തുടങ്ങി പ്രീമിയം ഫോണുകളില്‍ മാത്രം ലഭിച്ചിരുന്ന എല്ലാ ഫീച്ചറുകളും മോട്ടോ ജി 5എസ് പ്ലസില്‍ ലഭ്യമാണ്. എല്‍.ഇഡി ഫ്‌ളാഷ് സഹിതമുള്ള 8 എം.പി വൈഡ് ആംഗിള്‍ മുന്‍കാമറയാണ് മറ്റൊരു ശ്രദ്ധേയ ഘടകം.
3000 എം.എ.എച്ച് ഓള്‍-ഡേ ബാറ്ററി ലൈഫ് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കും. ടര്‍ബോ പവറാകട്ടെ വെറും 15 മിനിറ്റിനുള്ളില്‍ ആറുമണിക്കൂര്‍ നീളുന്ന അതിവേഗ ചാര്‍ജിങ് സാധ്യമാക്കുന്നു.മോട്ടോ ജി 5എസ് പ്ലസിന്റെ പ്രത്യേക പതിപ്പിനൊപ്പം എല്ലാ പ്രീമിയം ഫീച്ചറുകളും ഉണ്ട്. ബ്ലഷ്‌ഗോള്‍ഡ്, ലൂണാല്‍ ഗ്രേ നിറങ്ങളില്‍ ലഭ്യം. 14,999 രൂപ എന്ന പുതിയ വിലയില്‍ 4 ജിബി റാം – 64 ജിബി സ്റ്റോറേജില്‍ മോട്ടോ ജി 5എസ് പ്ലസ് ലഭ്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.