2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

മോട്ടോര്‍ സൈക്കിള്‍ മോഷണസംഘം തിരുന്നല്‍വേലിയില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: മോട്ടോര്‍ സൈക്കിള്‍ മോഷണസംഘം തലവന്‍ ജെ. റസൂല്‍ മൊയ്തീനും കൂട്ടാളികളും അറസ്റ്റില്‍. മോഷ്ടിച്ച 41 മോട്ടോര്‍ സൈക്കിള്‍ സഹിതമാണ് സിറ്റി പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച തിരുനെല്‍ വേലിയില്‍ നിന്ന് അറസ്റ്റിലായ വാഹന മോഷ്ടാവ് ഇസക്കിമുത്തു (43) വുമായി ബന്ധപ്പെട്ട അന്വഷണങ്ങളാണ് റസൂല്‍ മൊയ്തീനിലേക്കെത്തുന്നത്. ഏറുവാടി സ്വദേശിയായ മൊയ്തീന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
തിരുന്നല്‍വേലി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കോയമ്പത്തൂര്‍ രജിസ്റ്റേര്‍ഡ് സ്‌കൂട്ടര്‍ ഓടിച്ച് പോകുമ്പോഴാണ് അസി. കമ്മിഷണര്‍ ടി. സോമശേഖര്‍ നേതൃത്വത്തിലുള്ള സംഘം മൊയ്തീനെ പിടികൂടുന്നത്. ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ കോയമ്പത്തൂര്‍, തിരിപ്പൂര്‍, ഈരോട് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്നക്കുന്ന സംഘത്തിന്റെ തലവനാണെന്ന് പൊലിസിനോട് പറയുന്നത്. സിനിമാ തിയേറ്ററുകല്‍ക്കും ഷോപ്പിങ് മാളുകള്‍ക്കും മുന്നില്‍ പാര്‍ക്ക ചെയ്തിരിക്കുന്ന വാഹനങ്ങളാണ് ഇവര്‍ മോഷ്ടിക്കുന്നത്.
മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ കാര്‍ഗോ വഴി തിരുനെല്‍വേലി ഗ്രാമപ്രദേശങ്ങളില്‍ എത്തിച്ച് കുറഞ്ഞ വിലക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കലായിരുന്നു പതിവ്. ലോണ്‍ അടവ് തെറ്റി സീസ് ചെയ്യുപ്പെടുന്ന വാഹനങ്ങളാണ് എന്ന് പറഞ്ഞാണ് സംഘം മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കാറ്. 150 വാഹനങ്ങള്‍, അതില്‍ 80 എണ്ണം കോയമ്പത്തൂരില്‍ നിന്ന് മാത്രം മോഷ്ടിച്ചിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.